കേരളത്തിനുള്ള പ്രളയ ഫണ്ട് വകമാറ്റി ഒമാൻ ഇന്ത്യൻ സ്കൂൾ ബോർഡ്
ഷീബ വിജയൻ
2018-ലെ കേരള മഹാപ്രളയ ദുരിതാശ്വാസത്തിനായി ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ നിന്ന് പിരിച്ചെടുത്ത തുക കേരളത്തിന് നൽകില്ലെന്ന് ഇന്ത്യൻ സ്കൂൾ ബോർഡ് തീരുമാനിച്ചു. വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നുമായി ശേഖരിച്ച 50 ലക്ഷത്തിലേറെ രൂപ (23,000 ഒമാനി റിയാൽ) ബോർഡിന്റെ തന്നെ വികസന ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്ന് ചെയർമാൻ സയ്യിദ് സൽമാൻ വാർത്താ സമ്മേളനത്തിൽ സ്ഥിരീകരിച്ചു. 2018-ൽ ശേഖരിച്ച ഈ തുക കൈമാറാൻ മുൻ ഭരണസമിതികൾ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് അടക്കമുള്ള കാരണങ്ങളാൽ നടപടികൾ നീണ്ടുപോവുകയായിരുന്നു. എന്നാൽ 2025 ഏപ്രിലിൽ ചുമതലയേറ്റ നിലവിലെ സമിതി ഫണ്ട് കേരളത്തിന് നൽകേണ്ടതില്ലെന്ന് അന്തിമ തീരുമാനമെടുക്കുകയായിരുന്നു. പ്രവാസി മലയാളി സമൂഹത്തിനിടയിലും രക്ഷിതാക്കൾക്കിടയിലും ഈ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
adsdsafasas

