അപകടകാരികളായ മൃഗങ്ങളെ വളർത്തുന്നതിന് നിയന്ത്രണം; അംഗീകാരം നൽകി ബഹ്റൈൻ പാർലിമെന്റ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

ബഹ്‌റൈനിൽ അപകടകാരികളായ മൃഗങ്ങളെ വളർത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനും കർശന നിയന്ത്രണങ്ങളും കടുപ്പമേറിയ ശിക്ഷാ നടപടികളും വ്യവസ്ഥ ചെയ്യുന്ന കരട് നിയമത്തിന് പാർലമെന്റ് അംഗീകാരം നൽകി. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനായി കൊണ്ടുവന്ന ഈ നിയമപ്രകാരം, ബന്ധപ്പെട്ട അധികാരികളുടെ ലൈസൻസില്ലാതെ ഇത്തരം മൃഗങ്ങളെ കൈവശം വെക്കുന്നതോ വിൽക്കുന്നതോ വളർത്തുന്നതോ പൂർണ്ണമായും നിരോധിച്ചു. മൃഗശാലകൾ, സർക്കസുകൾ, ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങിയ അംഗീകൃത സ്ഥാപനങ്ങൾക്ക് മാത്രമേ നിബന്ധനകൾക്ക് വിധേയമായി ഇവയെ സൂക്ഷിക്കാൻ അനുവാദമുണ്ടായിരിക്കുകയുള്ളൂ.

അപകടകാരികളായ മൃഗങ്ങളെ ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങൾക്ക് നിയമം കടുത്ത ശിക്ഷയാണ് നിർദ്ദേശിക്കുന്നത്. ഇത്തരം മൃഗങ്ങളെ ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടാൽ പ്രതിക്ക് ജീവപര്യന്തം തടവ് വരെ ശിക്ഷ ലഭിക്കാം. ആക്രമണത്തിലൂടെ മറ്റൊരാൾക്ക് സ്ഥിരമായ വൈകല്യം സംഭവിച്ചാൽ മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് അനുഭവിക്കേണ്ടി വരും. ഇരപിടിയൻ മൃഗങ്ങളെയും അക്രമാസക്തരാകാൻ സാധ്യതയുള്ള ജീവികളെയും ഉൾപ്പെടുത്തി തയ്യാറാക്കുന്ന മൃഗങ്ങളുടെ പട്ടിക ക്യാബിനറ്റ് അംഗീകാരത്തോടെ മന്ത്രാലയം ഉടൻ പുറത്തിറക്കും.

article-image

acdsasdsda

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed