ചരിത്രപഥം താണ്ടി കൗണ്ടിന്യ മസ്കറ്റിലെത്തി; ഇന്ത്യ-ഒമാൻ സമുദ്രബന്ധത്തിന് പുത്തൻ ഉണർവ്


ഷീബ വിജയൻ

മസ്കറ്റ്: ഇന്ത്യയും ഒമാനും തമ്മിലുള്ള 5,000 വർഷം പഴക്കമുള്ള സമുദ്ര-സാംസ്കാരിക ബന്ധങ്ങളുടെ സ്മരണ പുതുക്കി ഐ.എൻ.എസ്.വി കൗണ്ടിന്യ മസ്കറ്റിലെ സുൽത്താൻ ഖാബൂസ് തുറമുഖത്തണഞ്ഞു. ഡിസംബർ 29-ന് ഗുജറാത്തിലെ പോർബന്തറിൽ നിന്ന് ആരംഭിച്ച യാത്ര 17 ദിവസങ്ങൾക്കൊണ്ടാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. എൻജിൻ സഹായമില്ലാതെ കാറ്റിന്റെ ഗതിക്കനുസരിച്ച് സഞ്ചരിക്കുന്ന പായ്ക്കപ്പലിന് മസ്കറ്റ് തീരത്ത് വാട്ടർ സല്യൂട്ടോടെ ഉജ്ജ്വല സ്വീകരണമാണ് നൽകിയത്.

കോഴിക്കോട് ബേപ്പൂർ സ്വദേശി ബാബു ശങ്കരന്റെ നേതൃത്വത്തിൽ നിർമ്മിച്ച ഈ കപ്പൽ കേരളത്തിന്റെ കപ്പൽനിർമ്മാണ പാരമ്പര്യത്തിന്റെ മികച്ച ഉദാഹരണമാണ്. കരിമരുത്, തേക്ക്, ആഞ്ഞിലി തുടങ്ങിയ മരങ്ങൾ ഉപയോഗിച്ച് അഞ്ചാം നൂറ്റാണ്ടിലെ സാങ്കേതികവിദ്യയായ 'തുന്നിച്ചേർത്ത കപ്പൽ' മാതൃകയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കമാൻഡർ വികാസ് ഷിയോറന്റെ നേതൃത്വത്തിലുള്ള 15 നാവികർ കഠിനമായ കടൽ സാഹചര്യങ്ങളെ അതിജീവിച്ചാണ് 1,400 കിലോമീറ്റർ താണ്ടിയത്. ഇന്ത്യൻ കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൽ, ഒമാൻ പൈതൃക മന്ത്രാലയ പ്രതിനിധികൾ തുടങ്ങിയവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.

article-image

aswsqaadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed