പൊതുയിടങ്ങളിലെ വേഷധാരണം: ഒമാനിൽ നിയമം ലംഘിച്ചാൽ തടവും പിഴയും


ഷീബ വിജയൻ
മസ്‌കത്ത്: പൊതുസ്ഥലങ്ങളിലും വഴികളിലും സമൂഹത്തിന്റെ പാരമ്പര്യത്തിന് നിരക്കാത്ത രീതിയിലുള്ള വേഷധാരണം നടത്തുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ. പൊതുമര്യാദകൾ ലംഘിക്കുന്ന രീതിയിൽ പ്രത്യക്ഷപ്പെടുന്നത് നിയമപ്രകാരം ശിക്ഷാർഹമാണെന്ന് അധികൃതർ വ്യക്തമാക്കി.

നിയമം ലംഘിക്കുന്നവർക്ക് മൂന്ന് മാസം വരെ തടവോ അല്ലെങ്കിൽ 300 ഒമാനി റിയാൽ വരെ പിഴയോ ലഭിക്കാം. ചില സാഹചര്യങ്ങളിൽ ഇവ രണ്ടും കൂടി അനുഭവിക്കേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ സംസ്കാരവും ആചാരങ്ങളും മാനിച്ച് പൊതുസ്ഥലങ്ങളിൽ പെരുമാറണമെന്നും വേഷവിധാനത്തിൽ ശ്രദ്ധിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed