ഒമാനിലെ ദുഖം തുറമുഖത്ത് ഡ്രോൺ ആക്രമണം; ഇന്ധന ടാങ്കുകൾക്ക് നാശനഷ്ടം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മസ്‌കറ്റ്: ഒമാനിലെ ദുഖം (Al-Duqm) തുറമുഖത്തെ ഇന്ധന ടാങ്കുകൾക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിൽ ഒരു ഇന്ധന ടാങ്കിന് കേടുപാടുകൾ സംഭവിച്ചു. ഒമാൻ വാർത്താ ഏജൻസിയാണ് (ONA) ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
ആക്രമണത്തെത്തുടർന്നുണ്ടായ സാഹചര്യം അധികൃതർ വേഗത്തിൽ ഇടപെട്ട് നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ആക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചു. തുറമുഖത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും ജീവനക്കാരുടെയും പരിസരവാസികളുടെയും സംരക്ഷണത്തിനുമായി എല്ലാവിധ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്.
fghfhfgh


