പ്രളയ ഫണ്ട് വകമാറ്റൽ വിവാദം: ഒമാൻ ഇന്ത്യൻ സ്കൂൾ ബോർഡിനെതിരെ പ്രതിഷേധം


ഷീബ വിജയൻ

2018-ലെ കേരള പ്രളയ ദുരിതാശ്വാസത്തിനായി ഒമാനിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സമാഹരിച്ച തുക സ്കൂൾ വികസനത്തിനായി വകമാറ്റിയത് വിവാദമാകുന്നു. ഏകദേശം 50 ലക്ഷത്തോളം രൂപ (23,000 റിയാൽ) കേരളത്തിന് നൽകേണ്ടതില്ലെന്ന് സയ്യിദ് അഹമ്മദ് സൽമാൻ അധ്യക്ഷനായ നിലവിലെ ഭരണസമിതി തീരുമാനിക്കുകയായിരുന്നു. ഈ തുക ഒമാനിലെ വിവിധ ഉൾപ്രദേശങ്ങളിലെ സ്കൂളുകളുടെ വികസനത്തിനായി വിനിയോഗിച്ചുവെന്ന് ബോർഡ് ചെയർമാൻ സ്ഥിരീകരിച്ചു. എന്നാൽ, ഫണ്ട് സമാഹരിച്ചവരുടെ അനുവാദമില്ലാതെ വകമാറ്റിയതിനെതിരെ രക്ഷിതാക്കളും പൊതുപ്രവർത്തകരും ശക്തമായ പ്രതിഷേധത്തിലാണ്. മുൻ ഭരണസമിതിക്കും ഇതിൽ വീഴ്ച പറ്റിയതായി ആരോപണമുണ്ട്.

article-image

qeweqw3eqweqw

You might also like

  • Lulu Exchange
  • Straight Forward

Most Viewed