കുവൈത്ത് വിമാനത്താവളം: മൂന്നാം റൺവേ, പുതിയ വാച്ച് ടവർ ഒക്ടോബർ 30 ന് തുറക്കും

ഷീബ വിജയൻ
കുവൈത്ത് സിറ്റി I കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്നാമത്തെ റൺവേയും പുതിയ വിമാനത്താവള വാച്ച് ടവറും ഒക്ടോബർ 30 ന് തുറക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ പ്ലാനിങ് അഫയേഴ്‌സ് ആൻഡ് പ്രോജക്ട്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻജിനീയർ സാദ് അൽ ഒതൈബി അറിയിച്ചു. 4.58 കിലോമീറ്റർ നീളമുള്ള മൂന്നാമത്തെ റൺവേ, ലോകത്തിലെ ഏറ്റവും നീളം കൂടിയ റൺവേകളിൽ ഒന്നാണ്. ഇത് വിമാനത്താവള പ്രവർത്തന ശേഷി വർധിപ്പിക്കാൻ സഹായിക്കും. പുതിയ റൺവേ വ്യോമ സുരക്ഷയും പ്രവർത്തന ശേഷിയും വർധിപ്പിക്കും. ഏറ്റവും പുതിയ നാവിഗേഷൻ സാങ്കേതികവിദ്യ കൊണ്ട് സജ്ജീകരിച്ചതാണ് പുതിയ വാച്ച് ടവർ. പ്രതിവർഷം 600,000 ലാൻഡിങ്, ടേക്ക്-ഓഫ് പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഇതുവഴി എയർ ട്രാഫിക് കൺട്രോളിന് കഴിയും. ഇത് വരുമാനത്തിലും വ്യോമ സുരക്ഷയിലും വർധനക്ക് കാരണമാകും.
DSVDSAASDSA