മൊജ്തബ ഖമേനി സുരക്ഷിതനാണ്; അഭ്യൂഹങ്ങൾ തള്ളി ഇറാനിയൻ പ്രസിഡന്റിന്റെ മകൻ


പ്രദീപ് പുറവങ്കര I ബഹ്റൈൻ
ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി സുരക്ഷിതനാണെന്ന് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയന്റെ മകൻ യൂസഫ് പെസെഷ്കിയൻ വ്യക്തമാക്കി. മൊജ്തബ ഖമേനിക്ക് പരിക്കേറ്റെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു.

ഖമേനിക്ക് പരിക്കേറ്റതായി താനും റിപ്പോർട്ടുകൾ കേട്ടിരുന്നുവെന്ന് ടെലഗ്രാം സന്ദേശത്തിലൂടെ യൂസഫ് പറഞ്ഞു. എന്നാൽ, ബന്ധപ്പെട്ട വൃത്തങ്ങളുമായി സംസാരിച്ചതിൽ നിന്നും അദ്ദേഹം സുരക്ഷിതനാണെന്നും ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഉറപ്പുവരുത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു. പരമോന്നത നേതാവായി നിയമിതനായ ശേഷം മൊജ്തബ ഖമേനി ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുകയോ ഔദ്യോഗിക പ്രസ്താവനകൾ നടത്തുകയോ ചെയ്തിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ സുരക്ഷയെ സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായത്

 

article-image

asdasdads

You might also like

  • Lulu Exchange
  • Straight Forward

Most Viewed