മാധ്യമപ്രവർത്തകരുടെ ജാഗ്രത പ്രശംസനീയം: ബഹ്‌റൈൻ ജേണലിസ്റ്റ് അസോസിയേഷൻ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: മേഖലയിലെ സംഘർഷ സാഹചര്യങ്ങളിലും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുണ്ടായ ആക്രമണങ്ങളെക്കുറിച്ചുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിലും ബഹ്‌റൈനിലെ മാധ്യമപ്രവർത്തകർ പുലർത്തിയ ജാഗ്രതയെ ബഹ്‌റൈൻ ജേണലിസ്റ്റ് അസോസിയേഷൻ അഭിനന്ദിച്ചു. അതീവ പ്രാധാന്യമുള്ള വാർത്തകൾ വസ്തുനിഷ്ഠമായും കൃത്യതയോടെയും ജനങ്ങളിലെത്തിക്കുന്നതിൽ മാധ്യമങ്ങൾ ദേശീയ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റിയെന്ന് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.
വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളിൽ ഔദ്യോഗിക വിവരങ്ങളെ മാത്രം അടിസ്ഥാനമാക്കി വിശ്വാസ്യതയോടെ വാർത്തകൾ നൽകിയത് പൊതുജനങ്ങളിൽ അവബോധം വളർത്താനും ഔദ്യോഗിക സ്രോതസ്സുകളിലുള്ള വിശ്വാസം വർദ്ധിപ്പിക്കാനും സഹായിച്ചതായി അസോസിയേഷൻ വിലയിരുത്തി.
രാജ്യത്തിന്റെ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിൽ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സും സുരക്ഷാ സേനകളും നടത്തുന്ന നിസ്തുലമായ സേവനങ്ങളെയും പ്രസ്താവനയിൽ പ്രശംസിച്ചു. കൂടാതെ, മാധ്യമപ്രവർത്തകർക്ക് കൃത്യമായ വിവരങ്ങൾ തത്സമയം ലഭ്യമാക്കിയ ഇൻഫർമേഷൻ മന്ത്രാലയത്തിനും നാഷണൽ കമ്മ്യൂണിക്കേഷൻ സെന്ററിനും അസോസിയേഷൻ നന്ദി രേഖപ്പെടുത്തി.
dsadsds


