ബർക്കയിലും മുസന്നയിലും 373 ഏക്കർ സ്ഥലത്ത് മാമ്പഴക്കൃഷി പദ്ധതികളുമായി ഒമാൻ


ഷീബ വിജയൻ

മസ്കത്ത് I തെക്കൻ ബാത്തിനയിലെ ബർക്കയിലും മുസന്നയിലും മാമ്പഴക്കൃഷി പദ്ധതികളുമായി അധികൃതർ. ഭക്ഷ്യസുരക്ഷയും പ്രാദേശിക ഉൽപാദനം വർധിപ്പിക്കുന്നതിനും നിക്ഷേപ അവസരങ്ങൾ നൽകുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കുന്നതിനും സഹായിക്കുന്ന പ്രധാന സംരംഭങ്ങളാണിത്. ഭാവിയിൽ വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. ഇത് പ്രാദേശിക, ആഗോള വിപണികളിൽ ഒമാനി ഉൽപന്നങ്ങളുടെ മത്സരശേഷി വർധിപ്പിക്കും. ഭക്ഷ്യസുരക്ഷ ലക്ഷ്യമിട്ട് 80ലധികം പദ്ധതികൾ ഗവർണറേറ്റിൽ നടപ്പാക്കുന്നുണ്ട്. ബർകയിലെയും മുസാനയിലെയും വിലായത്തുകളിലെ 373 ഏക്കർ സ്ഥലത്ത് വിവിധ ഇനങ്ങളിലുള്ള 35,000ത്തിലധികം മാമ്പഴ തൈകൾ നടുക എന്നതാണ് പദ്ധതികളുടെ ലക്ഷ്യം. ഏറ്റവും ഉയർന്ന വിജയനിരക്ക് ഉറപ്പാക്കാൻ പ്രത്യേക ബാച്ചുകളായിട്ടായിരിക്കും നടുക. പദ്ധതി പൂർത്തിയാകുകയും വാണിജ്യ ഉൽപാദനം ആരംഭിക്കുകയും ചെയ്യുമ്പോൾ പ്രതീക്ഷിക്കുന്ന ഉൽപാദനശേഷി പ്രതിവർഷം 3382 ടണ്ണാണ്. കാർഷിക ഉൽപാദനം വൈവിധ്യവത്കരിക്കുന്നതിനും ദേശീയ ഭക്ഷ്യസുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ചട്ടക്കൂടിലാണ് ബർകയിലെയും മുസന്നയിലെയും മാമ്പഴ പദ്ധതികൾ വരുന്നതെന്ന് തെക്കൻ ബത്തിന ഗവർണറേറ്റിലെ കൃഷി, മത്സ്യബന്ധനം, ജലവിഭവ ഡയറക്ടർ ജനറൽ എൻജിനീയർ അമർ ഹുമൂദ് അൽ ഷെബ്ലി പറഞ്ഞു.

article-image

dfsdfsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed