വെള്ളാപ്പള്ളി നടേശനെ പുറത്താക്കി ഹൈക്കോടതി; എസ്.എൻ.ഡി.പി ഭരണസമിതിക്ക് കൂട്ട അയോഗ്യത


പ്രദീപ് പുറവങ്കര I ബഹ്റൈൻ

കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി നീക്കി. വെള്ളാപ്പള്ളിയടക്കം ഭരണസമിതിയിലെ 170 അംഗങ്ങളെയും കോടതി അയോഗ്യരാക്കി. പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവരടക്കമുള്ളവർക്കെതിരെയാണ് ജസ്റ്റിസ് ടി.ആർ. രവി അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ നടപടി.

കമ്പനി നിയമങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കോടതി ഉത്തരവ്. 2013 മുതൽ തുടർച്ചയായ മൂന്ന് വർഷം വാർഷിക കണക്കുകളും റിട്ടേണുകളും സമർപ്പിക്കുന്നതിൽ ഭരണസമിതി വീഴ്ച വരുത്തിയതായി കോടതി നിരീക്ഷിച്ചു. പ്രൊഫ. എം.കെ. സാനു, അഡ്വ. എസ്. ചന്ദ്രസേനൻ എന്നിവർ നൽകിയ ഹർജി പരിഗണിച്ചാണ് ഈ നിർണ്ണായക വിധി.

നിലവിലെ ഭാരവാഹികൾ അയോഗ്യരായ സാഹചര്യത്തിൽ യോഗത്തിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്സിനെ നിയമിക്കാനും കോടതി നിർദ്ദേശിച്ചു. പതിറ്റാണ്ടുകളായി യോഗം ഭരിച്ചിരുന്ന വെള്ളാപ്പള്ളി നടേശന് നിയമപരമായി നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണിത്.

article-image

DSFDSAAS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed