ദുബായിൽ കെട്ടിടത്തിന് നേരെ ഡ്രോൺ ആക്രമണം; ആളപായമില്ല
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ദുബായ്: ദുബായ് ക്രീക്ക് ഹാർബറിന് സമീപമുള്ള ആകാശംമുട്ടെ ഉയരമുള്ള കെട്ടിടത്തിന് നേരെ ഡ്രോൺ പതിച്ച് വൻ നാശനഷ്ടം. ഇന്ന് പുലർച്ചെയോടെയാണ് കെട്ടിടത്തിന്റെ ഒരു ഭാഗത്ത് വലിയ ദ്വാരം രൂപപ്പെട്ട നിലയിലുള്ള ചിത്രങ്ങൾ പുറത്തുവന്നത്. കെട്ടിടത്തിന് മുകളിലേക്ക് ഡ്രോൺ വീഴുകയായിരുന്നുവെന്ന് ദുബായ് സർക്കാർ അറിയിച്ചു. എന്നാൽ ഈ ഡ്രോൺ എവിടെ നിന്നാണ് വന്നതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.
ബുധനാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായതെന്നും ഉടൻ തന്നെ അധികൃതർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഡ്രോൺ പതിച്ച ഭാഗത്ത് വലിയ തോതിൽ തീപടരുന്നതിന്റെ ദൃശ്യങ്ങൾ ബിബിസി പുറത്തുവിട്ടിട്ടുണ്ട്. അഗ്നിശമന സേന കൃത്യസമയത്ത് ഇടപെട്ട് തീയണച്ചതായും സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
DESFDFS


