വനിതാ ദിനത്തിൽ കരുതലിന്റെ സ്പർശം; ടുബ്ലിയിലെ ഗാർഹിക തൊഴിലാളികൾക്ക് സഹായമെത്തിച്ച് എം.ഡബ്ല്യു.പി.എസ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ടുബ്ലിയിലെ ഗാർഹിക തൊഴിലാളികൾക്ക് അവശ്യസാധനങ്ങൾ വിതരണം ചെയ്തുകൊണ്ട് മൈഗ്രന്റ് വർക്കേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റി (MWPS) മാതൃകയായി. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്യാമ്പയിനിലൂടെ ഏകദേശം 40 ഓളം വനിതാ തൊഴിലാളികൾക്കാണ് സഹായമെത്തിച്ചത്.
അരി, എണ്ണ, പഞ്ചസാര, ഉപ്പ് തുടങ്ങിയ ഉണങ്ങിയ റേഷൻ സാധനങ്ങൾ അടങ്ങിയ കിറ്റുകളാണ് സൊസൈറ്റിയിലെ വോളന്റിയർമാർ വിതരണം ചെയ്തത്. "ഓരോ സ്ത്രീയും അന്തസ്സും സുരക്ഷയും പിന്തുണയും അർഹിക്കുന്നു" എന്ന സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു ഈ പ്രവർത്തനം.
സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് വനിതാ ദിനത്തിൽ ഇത്തരമൊരു സംരംഭം സംഘടിപ്പിച്ചത്. ഈ കാരുണ്യപ്രവർത്തനങ്ങളിൽ സാമ്പത്തികമായി പങ്കുചേരാൻ ആഗ്രഹിക്കുന്നവർക്ക് 17827895 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
DSDSXDSAAS


