ഒമാനിൽ ചെമ്മീൻ സീസണിന് അടുത്തമാസം തുടക്കമാകും

ഷീബ വിജയൻ
മസ്കത്ത് I ചെമ്മീൻ മത്സ്യബന്ധന സീസൺ സെപ്റ്റംബർ ഒന്നിന് തുടങ്ങും. സീസൺ അടുത്ത മൂന്നുമാസംവരെ തുടരുമെന്ന് കൃഷി, മത്സ്യബന്ധന, ജലവിഭവമന്ത്രാലയം അറിയിച്ചു. ഉയർന്ന പോഷകമൂല്യവും ആഭ്യന്തര, അന്തർദേശീയ വിപണികളിൽ വർധിച്ചുവരുന്ന ആവശ്യകതയും കാരണം ചെമ്മീൻ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രവിഭവങ്ങളിൽ ഒന്നാണെന്ന് മന്ത്രാലയം വ്യക്തമാക്കി. തെക്കൻ ശർഖിയ, ദോഫാർ, അൽ വുസ്ത എന്നീ ഗവർണറേറ്റുകൾക്ക് ഈ സീസൺ പ്രത്യേക പ്രാധാന്യമുള്ളതാണ്. ചെമ്മീൻ മത്സ്യബന്ധനം ഈ ഗവർണറേറ്റുകളിലെ മത്സ്യത്തൊഴിലാളികളുടെ പ്രധാന ഉപജീവനമാർഗങ്ങളലൊന്നാണ്. ഒമാനിൽ 12 ഇനം ചെമ്മീനുകൾ കാണപ്പെടുന്നുണ്ട്. മസിറ ദ്വീപ്, മാഹൂത്ത്, അൽ വുസ്തയുടെ തീരപ്രദേശങ്ങൾ, തെക്കൻ ശർഖിയയുടെ തീരപ്രദേശം എന്നിവിടങ്ങളിലാണ് ചെമ്മീൻ കൂടുതലായി കണ്ടുവരുന്നത്.
SFDFSDFD