ഫിഫ രാഷ്ട്രീയ നിഷ്പക്ഷത നിയമം ലംഘിച്ചു; പ്രഥമ സമാധാന പുരസ്കാരം ട്രംപിന് നൽകിയതിനെതിരെ പരാതി
ഷീബ വിജയ൯
വാഷിങ്ടൺ: ഫിഫയുടെ പ്രഥമ സമാധാന പുരസ്കാരം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നൽകിയതിനെതിരെ വിമർശനം ശക്തമാകുന്നു. രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണമെന്ന ലോക ഫുട്ബാൾ ഭരണസമിതിയുടെ തന്നെ ചട്ടം മറികടന്നാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ട്രംപിന് പുരസ്കാരം സമ്മാനിച്ചതെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ സംഘടനയാ 'ഫയർസ്ക്വയർ' ഫിഫ എത്തിക്സ് കമ്മിറ്റിക്ക് പരാതി നൽകി.
ഫിഫയുടെ നിഷ്പക്ഷ നയവുമായി ബന്ധപ്പെട്ട് ഇൻഫാന്റിനോ നാലു നിയമലംഘനങ്ങൾ നടത്തിയതായി ഫയർസ്ക്വയർ പരാതിയിൽ പറയുന്നു. അധികാരത്തിലിരിക്കുന്ന ഒരു രാഷ്ട്രീയ നേതാവിന് ഇത്തരമൊരു പുരസ്‌കാരം നൽകുന്നത് ഫിഫയുടെ നിഷ്പക്ഷത നിയമത്തിൻ്റെ വ്യക്തമായ ലംഘനമാണ്. കഴിഞ്ഞദിവസം വാഷിങ്ടണിലെ പ്രശസ്തമായ കെന്നഡി സെന്ററിൽ നടന്ന ലോകകപ്പ് നറുക്കെടുപ്പ് വേദിയിലാണ് ഇൻഫാന്റിനോ ട്രംപിന് പുരസ്കാരം സമ്മാനിച്ചത്. ലോകത്തെ വിവിധ യുദ്ധങ്ങൾ അവസാനിപ്പിക്കുകയും സമാധാനം പുനസ്ഥാപിക്കുകയും ചെയ്തതിൻ്റെ അംഗീകാരമായാണ് പീസ് പ്രൈസ് ട്രംപിന് സമ്മാനിക്കുന്നതെന്ന് ഇൻഫാന്റിനോ പറഞ്ഞു.
erwerwwer
