ഇറാന്റെ പരമാധികാര നേതാവായി മൊജ്തബ ഖമേനിയെ പ്രഖ്യാപിച്ചു; കടുത്ത മുന്നറിയിപ്പുമായി ഡോണാൾഡ് ട്രംപ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ടെഹ്‌റാൻ: ഇറാന്റെ പരമാധികാര നേതാവായി (Supreme Leader) മൊജ്തബ ഖമേനിയെ അസംബ്ലി ഓഫ് എക്സ്പെർട്സ് ഔദ്യോഗികമായി തിരഞ്ഞെടുത്തു. ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പിതാവ് അലി ഖമേനിയുടെ പിൻഗാമിയായാണ് മൊജ്തബ ഈ പദവിയിലെത്തുന്നത്. ഇന്നലെ ചേർന്ന 88 അംഗ കൗൺസിലിന്റെ അടിയന്തര യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനമുണ്ടായത്.
1979-ൽ ഇസ്‌ലാമിക് റിപ്പബ്ലിക് സ്ഥാപിതമായതിനുശേഷം ഇറാനെ നയിക്കുന്ന മൂന്നാമത്തെ പരമാധികാര നേതാവാണ് മൊജ്തബ ഹുസൈനി ഖമേനി എന്ന് കൗൺസിൽ പ്രസ്താവനയിലൂടെ വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യം നിലനിർത്താനും പുതിയ നേതാവിനോട് പൂർണ്ണമായ കൂറുപുലർത്താനും അസംബ്ലി ഓഫ് എക്സ്പെർട്സ് ഇറാനിയൻ ജനതയോട് അഭ്യർത്ഥിച്ചു.
അതേസമയം പുതിയ ഇറാനിയൻ നേതൃത്വത്തിന് നേരെ രൂക്ഷമായ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. വാഷിംഗ്ടണിന്റെ അംഗീകാരമില്ലാതെ പുതിയ നേതാവിന് അധികകാലം അധികാരത്തിൽ തുടരാനാകില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എബിസി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. തങ്ങൾ അംഗീകാരം നൽകിയില്ലെങ്കിൽ പുതിയ നേതാവിന്റെ നിലനിൽപ്പ് അപകടത്തിലാകുമെന്നും, പത്തു വർഷം കൂടുമ്പോൾ തങ്ങൾക്ക് പഴയ കാര്യങ്ങളിലേക്ക് മടങ്ങിപ്പോകാൻ താല്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
asasdas


