ഹുർമുസ് കടലിടുക്കിൽ തായ് കപ്പലിന് നേരെ ആക്രമണം; ഇന്ത്യയിലേക്ക് വരികയായിരുന്ന കപ്പലിന് തീപിടിച്ചു


ശാരിക l വിദേശകാര്യം

ലണ്ടൻ: ഇന്ത്യയിലേക്ക് ചരക്കുമായി പുറപ്പെട്ട തായ് കപ്പലിന് നേരെ ഹുർമുസ് കടലിടുക്കിൽ ആക്രമണമുണ്ടായതായി റിപ്പോർട്ട്. ആക്രമണത്തിൽ കപ്പലിന് തീപിടിച്ചു. യുഎസ്- ഇസ്രയേൽ സംയുക്ത നീക്കങ്ങളെത്തുടർന്ന് ഹുർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണമേർപ്പെടുത്തിയിരിക്കെയാണ് ഈ സംഭവം. ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ തായ് പതാകയുള്ള ചരക്ക് കപ്പൽ ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് അടിയന്തര സഹായം നൽകുന്നതായി തായ്ലൻഡ് നാവികസേന അറിയിച്ചു.

കപ്പലിലുണ്ടായിരുന്ന 23 തായ് ജീവനക്കാരിൽ 20 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ള മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയാണ്. യുഎഇയിലെ ഖലീഫാ തുറമുഖത്ത് നിന്ന് ഗുജറാത്തിലെ കാണ്ട്‌ല തുറമുഖത്തേക്ക് വരികയായിരുന്നു കപ്പൽ. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കപ്പലിന് കേടുപാടുകൾ സംഭവിച്ചതിന്റെയും പുക ഉയരുന്നതിന്റെയും ചിത്രങ്ങൾ തായ് നാവികസേന പുറത്തുവിട്ടു. 178 മീറ്റർ നീളവും 30,000 ടൺ ശേഷിയുമുള്ളതാണ് കപ്പൽ. കഴിഞ്ഞ ദിവസം മൂന്ന് കപ്പലുകൾ കൂടി ആക്രമിക്കപ്പെട്ടതായി യുകെ മാരിടൈം ട്രേഡ് ഓപറേഷൻ സെന്റർ അറിയിച്ചു.

article-image

dsfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed