ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1300 കടന്നു; മരിച്ചവരിൽ സ്ത്രീകളും കുട്ടികളും
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ടെഹ്‌റാൻ: യുദ്ധം ആരംഭിച്ചതിനുശേഷം ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1332 ആയി ഉയർന്നതായി സർക്കാർ വക്താവ് ഫാത്തിമ മൊഹാജറാനി അറിയിച്ചു. കൊല്ലപ്പെട്ടവരിൽ 206 സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നുണ്ടെന്നും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്തെ ആരോഗ്യ സേവന കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ആക്രമണങ്ങൾ നടക്കുന്നതെന്ന് ഇറാൻ ആരോപിച്ചു. ഡസൻകണക്കിന് ആരോഗ്യ കേന്ദ്രങ്ങൾ വ്യോമാക്രമണത്തിൽ തകർക്കപ്പെട്ടതായും സർക്കാർ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. മേഖലയിൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടയിലാണ് പുതിയ മരണക്കണക്കുകൾ പുറത്തുവരുന്നത്.
efewrf


