2030-ഓടെ 10 ലക്ഷംപേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും; ഇന്ത്യയിൽ നിക്ഷേപത്തുക ഇരട്ടിയാക്കി ആമസോൺ
ഷീബ വിജയ൯
ന്യൂഡൽഹി: ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള നീക്കവുമായി ആമസോൺ. എ.ഐ. സാങ്കേതികവിദ്യ കൂടുതലായി ഉപയോഗപ്പെടുത്തി ഇന്ത്യയിലെ വ്യവസായം കൂടുതൽ മെച്ചപ്പെടുത്താനാണ് കമ്പനിയുടെ നീക്കം. ന്യൂഡൽഹിയിൽ നടന്ന ആമസോൺ സംഭാവ് ഉച്ചകോടിയുടെ ആറാം പതിപ്പിലായിരുന്നു പ്രഖ്യാപനം.
പുതിയ തീരുമാനപ്രകാരം, ആമസോൺ 37 ബില്യൺ രൂപയാണ് ഇന്ത്യയിൽ നിക്ഷേപിക്കാനൊരുങ്ങിയിരിക്കുന്നത്. ഈ നീക്കം പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലോജിസ്റ്റിക്സിൽ എ.ഐ. ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള മുന്നേറ്റവും സാധ്യമാക്കാനാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിലെ നിക്ഷേപത്തുക 15 ബില്യൺ ആയി ഉയർത്തുമെന്ന് നേരത്തെ യു.എസ്. വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇതിന് പുറമെ, 2030-ഓടെ കയറ്റുമതി നാലിരട്ടിയായി വർധിപ്പിച്ച് 80 ബില്യണായി ഉയർത്താനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇന്ത്യയിലുടനീളം എ.ഐ.യെ ജനാധിപത്യവത്കരിക്കുക, ഭാവിയിൽ ഇന്ത്യക്കാർക്ക് 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ആമസോണിന്റെ ലക്ഷ്യമെന്ന് മാർക്കറ്റ് തലവൻ അമിത് അഗർവാൾ പറഞ്ഞു.
sdsdsad
