ഇസ്രായേൽ ആക്രമണത്തോടെ ഇറാൻ ഭരണകൂടം കടുത്ത പ്രതിസന്ധിയിലായി: നെതന്യാഹു

ഷീബ വിജയൻ
തെൽ അവീവ് I ഇസ്രായേൽ ആക്രമണത്തോടെ ഇറാൻ ഭരണകൂടം കടുത്ത പ്രതിസന്ധിയിലായെന്ന് ബിന്യമിൻ നെതന്യാഹു. ഇസ്രായേൽ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. ഇറാനുമായി കരാറിലെത്തുന്നതിനെ താൻ അനുകൂലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതുപ്രകാരം ഇറാൻ യുറേനിയം സമ്പുഷ്ടീകരണം നടത്തരുത്. ഞങ്ങളുടെ തീരങ്ങളിൽ എത്തുന്ന ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിക്കരുത്. അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് മാത്രമേ ആയുധങ്ങൾ സ്വന്തമാക്കാനാവുവെന്നും ബിന്യമിൻ നെതന്യാഹു പറഞ്ഞു.
ഇത് മൂന്നും യാഥാർഥ്യമായാൽ പുതിയൊരു ഭരണകൂടം ഇറാനിലുണ്ടാവുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ട്രംപ് അമേരിക്കയെ വ്യത്യസ്തമായൊരു രാജ്യമാക്കി മാറ്റി. ആരെങ്കിലും സമാധാന നൊബേൽ അർഹിക്കുന്നുണ്ടെങ്കിൽ അത് ഡോണൾഡ് ട്രംപിന് മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
wADWSASWDAS