മലയാളിയായ സി. സദാനന്ദനെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത് കേന്ദ്ര സർക്കാർ


ഷീബ വിജയൻ 

ന്യൂഡൽഹി I മലയാളിയായ സി. സദാനന്ദൻ ഉൾപ്പെടെ നാല് പ്രമുഖരെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത് കേന്ദ്രസർക്കാർ. മുംബൈ ഭീകരാക്രമണ കേസ് പ്രോസിക്യൂട്ടർ ഉജ്വൽ നിഗം, മുൻ വിദേശകാര്യ സെക്രട്ടറി ശ്രീംഗല, ചരിത്രകാരി മീനാക്ഷി ജെയിൻ എന്നിവരാണ് കേന്ദ്രസർക്കാരിന്റെ  ശുപാർശ പ്രകാരം രാഷ്ട്രപതി ദ്രൗപതി മുർമ്മു രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത മറ്റ് വ്യക്തികൾ.

നിലവിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റായ സി. സദാനന്ദൻ, 1994-ൽ സി.പി.എമ്മുമായുള്ള സംഘർഷത്തെ തുടർന്ന് ഇരു കാലുകളും നഷ്ടപ്പെട്ട വ്യക്തിയാണ്. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയം തുറന്നുകാട്ടുക എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി അദ്ദേഹത്തെ ഉയർത്തിക്കാട്ടിയത്. 2016-ൽ കൂത്തുപറമ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചിരുന്നു. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ അദ്ദേഹത്തിനുവേണ്ടി പ്രചാരണത്തിനെത്തിയിരുന്നു. അക്രമ രാഷ്ട്രീയത്തിന്റെ ഇരകളുടെ പ്രതീകമായാണ് മോദി സദാനന്ദനെ വിശേഷിപ്പിച്ചത്.

 

article-image

fdfdfsddfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed