ഫുഡ് ബ്രാൻഡുകളുടെ പേരിൽ ബഹ്റൈനിൽ ഓൺലൈൻ തട്ടിപ്പ്

പ്രമുഖ ഫുഡ് ബ്രാൻഡുകളുടെ പേരിൽ വ്യാജമായി ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടുന്ന സംഘം ബഹ്റൈനിൽ സജീവമാകുന്നതായി പരാതി. ലോകോത്തര ബ്രാൻഡുകളുടെ പേരും ലോഗോയും ഉപോയഗിച്ചാണ് ഇവർ പരസ്യപോസ്റ്ററുകൾ ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നത്. ഇതിൽ നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് അവിശ്വസനീയമായ ഓഫർ പ്രകാരമുള്ള ഭക്ഷണം ഓർഡർ ചെയ്ത് കഴിയുമ്പോഴാണ് പണം പോയതായി ഉപഭോക്താവ് തിരിച്ചറിയുന്നത്. ഫേസ് ബുക്കിന് പുറമേ, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും തട്ടിപ്പിനായി ഉപയോഗിക്കുന്നുണ്ട്. പ്രമുഖ ബ്രാൻഡുകളുമായി സംസാരിച്ചപ്പോൾ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട് എന്ന മറുപടിയാണ് ലഭിച്ചത്. സമീപദിവസങ്ങളിൽ ബഹ്റൈനിൽ ഓൺലൈൻ ഉപയോഗിച്ച് നടക്കുന്ന കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുന്നതായി നേരത്തേ അഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.