യു.എ.ഇയിൽ തടവുകാര്‍ക്ക് ഡിജിറ്റല്‍ പ്രൊഡക്ട് ഡിസൈനിങ്ങിൽ പരിശീലനം

ഷീബ വിജയൻ
റാസല്‍ഖൈമ I തടവുകാരെ ഡിജിറ്റല്‍ പ്രൊഡക്ട് ഡിസൈനിങ് കോഴ്സ് പഠിപ്പിച്ച് റാക് ജയില്‍ വകുപ്പ്. തടവുകാരെ തൊഴില്‍ വിപണിക്കായി സജ്ജരാക്കുകയും അവരുടെ ജീവിത നിലവാരം ഉയര്‍ത്തുകയുമാണ് കോഴ്സിന്‍റെ ലക്ഷ്യം. കോഴ്സിന്‍റെ സാക്ഷ്യപത്ര വിതരണ ചടങ്ങില്‍ റാക് ജയില്‍ വകുപ്പ് ഡയറക്ടര്‍ കേണല്‍ ദിയാബ് അലി അല്‍ഹര്‍ഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ ലെഫ്റ്റനന്‍റ് കേണല്‍ ഹമദ് ഖാലിദ് അല്‍ മതാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ രാജ്യക്കാരായ തടവുകാര്‍ കോഴ്സില്‍ പങ്കെടുത്തു. ഉൽപന്ന രൂപകൽപന രംഗത്തെ മികച്ച ഡിജിറ്റല്‍ ആപ്ലിക്കേഷനുകളെയും രീതികളെയും കുറിച്ച് തടവുകാര്‍ പരിശീലനം നേടി. ശൈഖ് സഊദ് ഫൗണ്ടേഷന്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ചിന്‍റെ സഹകരണത്തോടെയാണ് പരിശീലനം നല്‍കുന്നത്. ശിക്ഷാ കാലയളവ് കഴിയുന്നതോടെ തൊഴില്‍ വിപണിയില്‍ പ്രവേശിക്കാന്‍ പ്രാപ്തമാക്കുന്ന ഫലപ്രദമായ പരിശീലന രീതികളാണ് കോഴ്സിലൂടെ നല്‍കുന്നത്.
ASSDWADSA