ഷോപ്പിങ് മാളുകളിൽ അടിപിടി; പ്രവാസികൾ അടക്കം 20 പേർ അറസ്റ്റിൽ


ഷീബ വിജയൻ


കുവൈത്ത് സിറ്റി I ഷോപ്പിങ് മാളുകളിൽ അടിപിടിയുണ്ടൊക്കിയ പ്രവാസികൾ അടക്കമുള്ള 20 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ പ്രവാസി നിയമലംഘകരെ നാടുകടത്തി. സ്വദേശികൾക്കെതിരെ നിയമനടപടി സ്വീകരിച്ചു. പൊതു ധാർമികത ലംഘിച്ചതിന് നാല് പേരെയും കസ്റ്റഡിയിലെടുത്തു. പ്രതികളിൽ നിന്ന് കത്തി ഉൾപ്പെടെ വിവിധ ആയുധങ്ങളും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. ക്രിമിനൽ സുരക്ഷ വിഭാഗം, ജനറൽ ഡിപ്പാർട്മെന്റ് ഇൻവെസ്റ്റിഗേഷൻ പരിസ്ഥിതി പൊലീസ് ഡിപ്പാർട്മെന്റ് എന്നിവയുടെ പിന്തുണയോടെയായിരുന്നു പരിശോധന. അതിനിടെ, ഷോപ്പിങ് മാളുകളിൽ പുകവലിച്ച നാലു പേരെ പരിസ്ഥിതി പൊലീസ് അറസ്റ്റ് ചെയ്തു. പൊതുയിടങ്ങളിൽ നിയമലംഘനമോ മോശം പെരുമാറ്റമോ കാണിക്കുന്നവർക്കെതിരെ കർശന നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

article-image

ASSADSAD

You might also like

  • Straight Forward

Most Viewed