വിസ നിയമലംഘകരെ പിടികൂടാൻ ‘സ്മാർട് കാറു’കൾ ഇറക്കാൻ യു.എ.ഇ

ഷീബ വിജയൻ
ദുബൈ I വിസ നിയമലംഘകരെ പിടികൂടാൻ സ്മാർട് കാറുകൾ പുറത്തിറക്കാനൊരുങ്ങി യു.എ.ഇ അധികൃതർ. പുതിയ സംവിധാനം ദുബൈയിൽ നടക്കുന്ന ജൈടെക്സ് മേളയിലാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐ.സി.പി) പ്രദർശിപ്പിച്ചത്. ആറ് അത്യാധുനിക കാമറകളാണ് ‘ഐ.സി.പി ഇൻസ്പെക്ഷൻ കാറു’കളിൽ സംവിധാനിച്ചിട്ടുള്ളത്. തൽസമയ ദൃശ്യങ്ങൾ പരിശോധിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും നിർമ്മിതബുദ്ധി സംവിധാനങ്ങളും വാഹനത്തിൽ സജ്ജീകരിക്കും. വാഹനത്തിന് ചുറ്റുമുള്ള വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കാൻ കാറിന് സാധിക്കും. മുഖ ചിത്രങ്ങൾ പകർത്തിയ ശേഷം ഉടനടി പ്രോസസിങ് നടത്തി നൂതന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽഗോരിതങ്ങൾ ഉപയോഗപ്പെടുത്തി വേഗതയിലും കൃത്യതയിലും വിശകലനം ചെയ്യുന്നതാണ് രീതി. ഇതുവഴി കൃത്യമായി നിയമലംഘകരെ തൽക്ഷണം തിരിച്ചറിയാൻ സാധിക്കും. ഇതിലൂടെ ഇൻസ്പെക്ടർമാർക്ക് ഉടനടി നടപടി സ്വീകരിക്കാനും കഴിയും.
കാറിൽ സംവിധാനിച്ച ഡാറ്റാബേസിലെ ഏതെങ്കിലും വ്യക്തിയുടെ റെക്കോർഡുമായി പൊരുത്തപ്പെടുന്ന വിവരങ്ങൾ ലഭിച്ചാൽ സ്മാർട്ട് അലേർട്ട് സിസ്റ്റം പ്രവർത്തിക്കുകയും ചെയ്യും. എല്ലാ ഭാഗങ്ങളിലേക്കും 10മീറ്റർ ദൂരം വരെയുള്ള ചിത്രങ്ങൾ പകർത്താൻ കാമറകൾക്ക് സാധിക്കും. പ്രദർശിപ്പിക്കുന്നുണ്ട്.
ASSADSAAS