ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പുമായി ദുബൈ മുനിസിപ്പാലിറ്റി


ഷീബ വിജയൻ
ദുബൈ I ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്ലിക്കേഷൻ വികസിപ്പിച്ച് ദുബൈ മുനിസിപ്പാലിറ്റി. ‘ഇൽത്തിസാം’ എന്ന പേരിലാണ് പുതിയ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ശുചിത്വവുമായി ബന്ധപ്പെട്ട് നിലവിലുള്ള മാർഗനിർദേശങ്ങൾ നടപ്പിലാക്കുന്നതിൽ ഉദ്യോഗസ്ഥരെ ശാക്തീകരിക്കുന്നതിനൊപ്പം ലോകത്ത് ഏറ്റവും വൃത്തിയുള്ള നഗരമെന്ന ദുബൈയുടെ സ്ഥാനം നിലനിർത്തുകയുമാണ് ലക്ഷ്യമെന്ന് ദുബൈ മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. നഗരഭംഗി, പൊതുജനാരോഗ്യം, പരിസ്ഥിതി സുസ്ഥിരത എന്നിവ സംരക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥരും സമൂഹങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയെന്ന വിശാലമായ കാഴ്ചപ്പാടുകൾക്ക് അനുസരിച്ചാണ് ‘ഇൽത്തിസാം’ രൂപകൽപന ചെയ്തിരിക്കുന്നത്. ഉദ്യോഗസ്ഥർക്ക് ആപ്പ് ഉപയോഗിച്ച് നിയമലംഘനങ്ങളുടെ ഫോട്ടോ എടുക്കാനും അവരുടെ ലൊക്കേഷൻ കണ്ടെത്താനും യഥാസമയം അത് രേഖപ്പെടുത്താനും കഴിയും.

പൊതുസ്ഥലങ്ങളിൽ തുപ്പുക, ച്യൂയിംഗം ഉചിതമല്ലാത്ത രീതിയിൽ ഉപേക്ഷിക്കുക, പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളൽ, ജൈവ മാലിന്യങ്ങളും മറ്റും സമുദ്രങ്ങൾ, ബീച്ചുകൾ, ക്രീക്കുകൾ, തുറമുഖങ്ങൾ എന്നിവിടങ്ങളിൽ ഉപേക്ഷിക്കുക, അംഗീകൃതമല്ലാത്ത സ്ഥലങ്ങളിൽ ബാർബിക്യൂ ഒരുക്കുക, പൊതുസ്ഥലങ്ങൾ മറയ്ക്കുംവിധം ലഘുലേഖകൾ, പരസ്യങ്ങൾ, പ്രിന്‍റ് ചെയ്ത പോസ്റ്ററുകൾ എന്നിവ പതിക്കുക, പൊതുസ്ഥലങ്ങളിൽനിന്ന് വളർത്തുമൃഗങ്ങളുടെ മാലിന്യങ്ങൾ നീക്കുന്നതിൽ വീഴ്ച വരുത്തുക തുടങ്ങി എട്ട് നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനായിരിക്കും ‘ഇൽത്തിസാം’ ആദ്യഘട്ടത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുക.

article-image

SSASSA

You might also like

  • Straight Forward

Most Viewed