ലേബർ ക്യാമ്പുകളിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്ത് ബഹ്റൈൻ എ.കെ.സി.സി.


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: റമദാൻ മാസത്തിലെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയർത്തി ബഹ്റൈൻ എ.കെ.സി.സി വിവിധ ലേബർ ക്യാമ്പുകളിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. സൽമാബാദ്, ആലി, മാമീർ എന്നിവിടങ്ങളിലെ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികൾക്കാണ് കിറ്റുകൾ എത്തിച്ചുനൽകിയത്.

യുണൈറ്റഡ് ഗൾഫ് അസ്വാൽട്ടിന്റെ മാമീറിലുള്ള ക്യാമ്പിൽ നടന്ന ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് ബാബു തങ്ങളത്ത് വിതരണോദ്ഘാടനം നിർവ്വഹിച്ചു. ആൾക്കൂട്ടത്തിനിടയിൽ ഒറ്റപ്പെട്ടുപോകുന്ന മനുഷ്യരെക്കൂടി ചേർത്തുപിടിക്കുന്നതാണ് ഇഫ്താറിന്റെ യഥാർത്ഥ പൊരുളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എ.കെ.സി.സി. ഭാരവാഹികളായ പോളി വിതയത്തിൽ, ജിബി അലക്സ്, മോൻസി മാത്യു, റോബിൻ സെബാസ്റ്റ്യൻ, ജോജി കുര്യൻ, ചാൾസ് ആലുക്ക എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.

article-image

ASASASDSA

You might also like

  • Lulu Exchange
  • Straight Forward

Most Viewed