2025ന്റെ ആദ്യ പാദത്തിൽ ബഹ്‌റൈൻ്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ 2.7 ശതമാനം വളർച്ച രേഖപ്പെടുത്തി

പ്രദീപ് പുറവങ്കര
മനാമ l 2025ന്റെ ആദ്യ പാദത്തിൽ ബഹ്‌റൈന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ 2.7 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ബഹ്റൈൻ ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയം. ഇ-ഗവൺമെന്റ് അതോറിറ്റിയുടെ പ്രാഥമിക കണക്കുകൾ പ്രകാരം, എണ്ണയിതര മേഖലയിൽ 2.2% വളർച്ചയും എണ്ണമേഖലയിൽ 5.3% വളർച്ചയും രേഖപ്പെടുത്തി.
രാജ്യത്തെ സാമ്പത്തിക മേഖലയുടെ മൊത്തം ഉൽപ്പാദനത്തിൻ്റെ 84.8 ശതമാനവും എണ്ണയിതര മേഖലയിൽ നിന്നാണ്. ഇത് ബഹ്‌റൈന്റെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിന്റെ വിജയകരമായ സൂചന നൽകുന്നുണ്ടെന്ന് ധനകാര്യവിദഗ്ധർ ചൂണ്ടികാണിക്കുന്നു. ഹോട്ടൽ, റസ്റ്റാറന്റ് സേവനങ്ങൾ 10.3 ശതമാനം വളർച്ച നേടിയിട്ടുണ്ട്. ജി.ഡി.പിയിലേക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന സാമ്പത്തിക, ഇൻഷുറൻസ് മേഖല 7.5 ശതമാനം വളർച്ച നേടി.
നിർമാണ മേഖല 5.4 ശതമാനവും വിദ്യാഭ്യാസ മേഖല 2.5 ശതമാനവും വളർന്നു. 2025ന്റെ ആദ്യ പാദത്തിൽ വിദേശ നിക്ഷേപത്തിലും വർധനയുണ്ടായി. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ മൂല്യം 3.5% വർധിച്ച് 17.1 ബില്യൺ ദീനാറിലെത്തി.
േ്ിേ്ി