കൈവിട്ട് പ്രമുഖ നേതാക്കൾ; അഞ്ച് മുൻ എംഎൽഎമാരുടെ കൂടുമാറ്റം സിപിഎമ്മിന് കടുത്ത വെല്ലുവിളി
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.പി.എമ്മിനുള്ളിൽ അസാധാരണമായ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെടുന്നു. ജി. സുധാകരൻ, ഐഷാ പോറ്റി, എസ്. രാജേന്ദ്രൻ, പി.കെ. ശശി, പി.വി. അൻവർ എന്നീ അഞ്ച് പ്രമുഖ നേതാക്കളാണ് പാർട്ടിയുമായി പിരിഞ്ഞ് വെല്ലുവിളി ഉയർത്തുന്നത്. അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി. സുധാകരൻ പ്രഖ്യാപിച്ചു. തന്നെ പുറത്താക്കാൻ എളമരം കരീം കള്ള റിപ്പോർട്ട് തയ്യാറാക്കിയെന്നാണ് സുധാകരന്റെ ആരോപണം.
മറ്റ് നേതാക്കളായ ഐഷാ പോറ്റി കൊട്ടാരക്കരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായും, എസ്. രാജേന്ദ്രൻ ദേവികുളത്ത് എൻ.ഡി.എ സ്ഥാനാർത്ഥിയായും മത്സരിക്കാനൊരുങ്ങുന്നത് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നു. വിഭാഗീയത അവസാനിച്ചെന്ന് കരുതപ്പെട്ടിരുന്ന പാർട്ടിയിൽ, പിണറായി വിജയന്റെ ശക്തമായ നേതൃത്വത്തിനിടയിലും ഉയരുന്ന ഈ പടനീക്കം വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കും.
ASDSAWSAD


