പാചകവാതകമില്ല; കൊച്ചിയിലെ ഹോസ്റ്റലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ, ഭക്ഷണക്രമത്തിൽ നിയന്ത്രണം


ഷീബ വിജയൻ I കേരളം

കൊച്ചി: നഗരത്തിൽ തുടരുന്ന പാചകവാതക പ്രതിസന്ധി കൊച്ചിയിലെ ഹോസ്റ്റലുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ നഗരത്തിലെ ഭൂരിഭാഗം ഹോസ്റ്റലുകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ദിവസങ്ങളോളം ബുക്ക് ചെയ്തിട്ടും സിലിണ്ടർ ലഭിക്കാത്തത് ഹോസ്റ്റൽ ഉടമകളെയും താമസക്കാരെയും ഒരുപോലെ വലയ്ക്കുന്നു.

പ്രതിസന്ധി രൂക്ഷമായതോടെ മിക്ക ഹോസ്റ്റലുകളും ഭക്ഷണക്രമത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഗ്യാസ് ലാഭിക്കുന്നതിനായി പുട്ട്, പഴം, ബ്രെഡ്, ജാം തുടങ്ങിയ പാചകം കുറഞ്ഞ ഭക്ഷണങ്ങളാണ് ഇപ്പോൾ നൽകുന്നത്. കാക്കനാട് ഇൻഫോപാർക്കിന് സമീപത്തെ ചില ഹോസ്റ്റലുകളിൽ പ്രഭാതഭക്ഷണം നൽകുന്നത് നിർത്തിവെച്ചു. ചങ്ങമ്പുഴ പാർക്കിന് അടുത്തുള്ള ഹോസ്റ്റലുകളിൽ കറികളുടെ എണ്ണവും ഭക്ഷണത്തിന്റെ അളവും കുറച്ചതായി താമസക്കാർ പരാതിപ്പെടുന്നു.

കൈവശമുള്ള ഗ്യാസ് തീർന്നാൽ ഹോസ്റ്റലുകളിൽ താമസ സൗകര്യം മാത്രമേ നൽകാൻ കഴിയൂ എന്ന് ഉടമകൾ വ്യക്തമാക്കുന്നു. വിറകടുപ്പ് പോലുള്ള ബദൽ മാർഗങ്ങൾ നഗരപ്രദേശങ്ങളിൽ പെട്ടെന്ന് നടപ്പിലാക്കാൻ സാധിക്കാത്തത് പ്രതിസന്ധി വർദ്ധിപ്പിക്കുന്നു. ഹോട്ടലുകളും സമാനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത് എന്നതിനാൽ പുറത്തുനിന്ന് ഭക്ഷണം എത്തിക്കുന്നതും പ്രായോഗികമല്ല. ഗ്യാസ് സിലിണ്ടർ വിതരണം ഉടൻ പുനഃസ്ഥാപിച്ചില്ലെങ്കിൽ നഗരത്തിലെ ആയിരക്കണക്കിന് താമസക്കാർ വലിയ ദുരിതത്തിലാകും.

article-image

WEQWEWQEWQ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed