അടിയന്തര രക്തദാന ക്യാമ്പിലൂടെ കൈത്താങ്ങായി 'സ്നേഹ സാന്ത്വനം'


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: സാംസ സാംസ്‌കാരിക സമിതിയുടെ 'സ്നേഹ സാന്ത്വനം' ചാരിറ്റി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ അടിയന്തര രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാത്രി 7 മണി മുതൽ 11 മണി വരെ നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കാളികളായി. അടിയന്തര സാഹചര്യത്തിൽ രക്തലഭ്യത ഉറപ്പുവരുത്താൻ നടത്തിയ ക്യാമ്പിൽ ഇരുപത്തിയഞ്ചിലധികം സന്നദ്ധപ്രവർത്തകർ രക്തം നൽകി. സാംസ പ്രസിഡന്റ് റിയാസ് കല്ലമ്പലം, ട്രഷറർ സുനിൽ നീലഞ്ചേരി, അഡ്വൈസറി ബോർഡ് അംഗങ്ങളായ വത്സരാജൻ, മുരളികൃഷ്ണൻ, മനീഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ജേക്കബ് കൊച്ചുമ്മൻ, വിനീത് മാഹി, നിർമല, ധന്യ എന്നിവരായിരുന്നു ക്യാമ്പ് കോർഡിനേറ്റർമാർ. വരും ദിവസങ്ങളിലും രക്തദാന ക്യാമ്പുകൾ തുടരുമെന്നും സാംസ ഭാരവാഹികൾ വ്യക്തമാക്കി.

article-image

DSSADDSDS

article-image

DSAASDAS

article-image

ASDDASASD

You might also like

  • Lulu Exchange
  • Straight Forward

Most Viewed