പ്രമേഹ മരുന്നുകൾ അടക്കം 544 മരുന്നുകളുടെ വില കുറച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം

ഷീബ വിജയൻ
കുവൈത്ത് സിറ്റി I പ്രമേഹ മരുന്നുകളടക്കം 544 മരുന്നുകളുടെ വില കുറച്ച് ആരോഗ്യ മന്ത്രാലയം. കാൻസർ ചികിത്സ, ആൻറിബയോട്ടിക്കുകൾ, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ആസ്ത്മ, സന്ധിവാതം, ചർമ്മരോഗങ്ങൾ, വൻകുടൽ രോഗങ്ങൾ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള ബയോളജിക് തെറാപ്പികൾ എന്നിവയുൾപ്പെടെ വിവിധ അവശ്യ മരുന്നുകളുടെ വിലക്കുറവും ഇതിൽ ഉൾപ്പെടുന്നു. ആരോഗ്യ സംരക്ഷണ ചെലവ് ലഘൂകരിക്കുന്നതിന്റെ ഭാഗമായി നേരത്തെ പുറപ്പെടുവിച്ച മന്ത്രിതല ഉത്തരവിനെത്തുടർന്നാണ് നടപടി.
പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള മൗഞ്ചാരോ (ടിർസെപറ്റൈഡ്)കുത്തിവെപ്പിന്റെ വില 30 ശതമാനം കുറച്ചു. ‘വെഗോവി’ യുടെ വില 37.3 ശതമാനം കുറഞ്ഞു. ശരീരഭാരം കുറക്കുന്നതിനുള്ള ‘സാക്സെൻഡ’ യുടെ വില 20.8 ശതമാനവും കുറഞ്ഞു. ഈ മരുന്നുകളിൽ 144 എണ്ണം ഗൾഫ് മേഖലയിലെ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ASSaadssawd