പ്രതിസന്ധി ഘട്ടത്തിൽ കരുതലായി രക്തദാന ക്യാമ്പ്; മാതൃകയായി സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ സൽമാനിയ ആശുപത്രിയിൽ രക്തത്തിന് അടിയന്തര ആവശ്യമുളളതിനാൽ, ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിലെ (OCYM) അംഗങ്ങളാണ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ്ണസമയവും നേതൃത്വം നൽകുന്നത്. നമ്മെ പോറ്റുന്ന രാജ്യത്തോടുള്ള കടമ നിർവഹിക്കാൻ വിശ്വാസികൾ സന്നദ്ധരാണെന്ന് കത്തീഡ്രൽ വികാരി റവ. ഫാദർ ജേക്കബ് തോമസ് കാരയ്ക്കൽ, സഹ വികാരി റവ. ഫാദർ തോമസുകുട്ടി പി.എൻ., ട്രസ്റ്റി ജോൺ കെ.പി., സെക്രട്ടറി എബി കുരുവിള എന്നിവർ അറിയിച്ചു.
dsaadssa
defsdsf


