ഈദ് അൽ ഫിത്തർ നിസ്കാരം രാവിലെ 6 മണിക്ക്; ഈദ്ഗാഹുകൾ ഉണ്ടായിരിക്കില്ലെന്ന് ബഹ്റൈൻ സുന്നി എൻഡോവ്‌മെന്റ് ഡയറക്ടറേറ്റ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: നിലവിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച്, ഈ വർഷത്തെ ഈദ് അൽ ഫിത്തർ നിസ്കാരം രാവിലെ 6:00 മണിക്ക് നടക്കുമെന്ന് സുന്നി എൻഡോവ്‌മെന്റ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. രാജ്യത്തെ എല്ലാ പ്രധാന പള്ളികളിലും, റമദാൻ മാസത്തിൽ താൽക്കാലികമായി പ്രാർത്ഥനാ സൗകര്യമൊരുക്കിയ പള്ളികളിലും പെരുന്നാൾ നിസ്കാരം ഉണ്ടായിരിക്കും.
എങ്കിലും, ഇത്തവണ പ്രധാന ഈദ്ഗാഹുകളിൽ (തുറസ്സായ സ്ഥലങ്ങൾ) പെരുന്നാൾ നിസ്കാരം ഉണ്ടായിരിക്കില്ലെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങൾ മുൻനിർത്തിയാണ് ഈ തീരുമാനം. വിശ്വാസികൾ അതത് പ്രദേശങ്ങളിലെ പള്ളികളിൽ നിസ്കാരത്തിനായി എത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ഈദ് നിസ്കാരം പള്ളികളിൽ മാത്രം; ഈ വർഷം ബഹ്റൈനിൽ ഈദ്ഗാഹുകൾ ഉണ്ടായിരിക്കില്ല.
sadsadsa


