വാതക പ്രതിസന്ധിക്കിടെ തലസ്ഥാനത്ത് ഗ്യാസ് മോഷണം; ഹോട്ടലിൽ നിന്ന് സിലിണ്ടർ കടത്തി


ഷീബ വിജയൻ

ഇന്ധനക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ തിരുവനന്തപുരം ചാലയിൽ ഹോട്ടലിൽ നിന്ന് ഗ്യാസ് സിലിണ്ടർ മോഷ്ടിച്ചു. ആര്യശാലയിലെ വിഎസ് ഹോട്ടലിൽ ഇന്ന് പുലർച്ചെ ഒന്നേമുക്കാലോടെയായിരുന്നു സംഭവം. കള്ളത്താക്കോൽ ഉപയോഗിച്ച് ഹോട്ടൽ തുറന്ന മോഷ്ടാവ്, സിസിടിവിയിൽ കുടുങ്ങാതിരിക്കാൻ മെയിൻ സ്വിച്ച് ഓഫ് ചെയ്തെങ്കിലും ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞു.

അടുക്കള ഭാഗത്ത് സൂക്ഷിച്ചിരുന്ന സിലിണ്ടറാണ് കവർന്നത്. ഹോട്ടലിനെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. സംഭവത്തിൽ ഫോർട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാജ്യത്തെ പാചകവാതക പ്രതിസന്ധിക്കിടെ ആശുപത്രികൾക്കും വിദ്യാലയങ്ങൾക്കും വരെ വിറകും കൽക്കരിയും ഉപയോഗിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവം.

article-image

ASaa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed