ഭക്ഷണം പാകം ചെയ്യാൻ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാൻ കേന്ദ്ര നിർദ്ദേശം


ഷീബ വിജയൻ
രാജ്യത്ത് പാചകവാതക (LPG) പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, ഹോട്ടൽ-റെസ്റ്റോറന്റ് മേഖലകളോട് ബദൽ ഇന്ധനങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. എൽപിജിക്ക് പകരമായി കൽക്കരി, മണ്ണെണ്ണ എന്നിവ ഉപയോഗിക്കാനാണ് നിർദ്ദേശം. പ്രതിസന്ധി നേരിടാൻ സംസ്ഥാനങ്ങൾക്ക് 40,000 ലിറ്റർ അധിക മണ്ണെണ്ണ അനുവദിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.

വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ കൊച്ചിയിലടക്കം നിരവധി ഹോട്ടലുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഗാർഹിക സിലിണ്ടറുകൾ ലഭിക്കാനും വ്യാപകമായ താമസം നേരിടുന്നുണ്ട്. ഈ സാഹചര്യം മുതലെടുത്തുള്ള പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ ആഭ്യന്തര മന്ത്രാലയം 24 മണിക്കൂർ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.

article-image

dsdsds

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed