ഒമാനിൽ ഡ്രോൺ പ്രതിരോധത്തിനടയിൽ രണ്ട് മരണം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മസ്കറ്റ്: വടക്കൻ ഒമാനിലെ അൽ അവാഹി (Al Awahi) വ്യാവസായിക മേഖലയിൽ സുരക്ഷാ സേന ഡ്രോൺ വെടിവെച്ചിട്ടതിനെത്തുടർന്നുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. മരിച്ച രണ്ടുപേരും വിദേശികളാണെന്ന് ഒമാൻ ഔദ്യോഗിക വാർത്താ ഏജൻസി ഇന്ന് രാവിലെ റിപ്പോർട്ട് ചെയ്തു.

സംഭവത്തിൽ കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ട്. സുരക്ഷാ സേന ഡ്രോൺ തടയുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് വിവരം. എന്നാൽ ഡ്രോണിന്റെ ഉറവിടത്തെക്കുറിച്ചോ അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങളോ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

article-image

DESDERSW

You might also like

  • Lulu Exchange
  • Straight Forward

Most Viewed