മോജ്തബ ഖമേനി 'ക്ഷതമേറ്റ' നിലയിലെന്ന് ഡൊണാൾഡ് ട്രംപ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

വാഷിംഗ്ടൺ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മോജ്തബ ഖമേനി ശാരീരികമായി തളർന്ന നിലയിലാണെന്ന് വിശ്വസിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മോജ്തബ ഖമേനിയുടേതായി ഇറാൻ സ്റ്റേറ്റ് ടിവി സംപ്രേക്ഷണം ചെയ്ത സന്ദേശത്തിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഖമേനിക്ക് നിസാര പരിക്കേറ്റതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

തങ്ങൾ ഇറാനെ തകർത്തുകൊണ്ടിരിക്കുകയാണെന്നും, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒരു രാജ്യം നേരിടുന്നതിനേക്കാൾ വലിയ പ്രഹരമാണ് അമേരിക്ക ഇറാൻ്റെ മേൽ ഏൽപ്പിക്കുന്നതെന്നും ട്രംമ്പ് അവകാശപ്പെട്ടു.

ഹോർമുസ് കടലിടുക്ക് ഉപരോധിക്കുമെന്ന ഖമേനിയുടെ ഭീഷണിക്ക് മറുപടിയായാണ് ട്രംപ് പ്രതികരിച്ചത്. കടലിടുക്കിൽ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുകയാണ്.

article-image

esersese

You might also like

  • Lulu Exchange
  • Straight Forward

Most Viewed