വിപണികളിൽ നേരിട്ടെത്തി പരിശോധന നടത്തി ഖത്തർ വാണിജ്യ മന്ത്രി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ദോഹ: രാജ്യത്തെ വിപണി സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻതാനി അൽത്താനി വിവിധ റീട്ടെയിൽ കേന്ദ്രങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്തി.
രാജ്യത്തെ വിതരണ ശൃംഖലകൾ തടസ്സമില്ലാതെയും കാര്യക്ഷമമായും പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി ഉറപ്പുനൽകി. വിപണിയിലെ ചരക്ക് നീക്കവും സ്റ്റോക്ക് നിലവാരവും മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വിതരണക്കാരുമായും റീട്ടെയിൽ ഔട്ട്‌ലെറ്റുകളുമായും ഏകോപിപ്പിച്ച് വിപണിയിലെ സുസ്ഥിരത നിലനിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
dfgdfg


