ഇറാൻ ആക്രമണം; 17 മിസൈലുകളും ആറ് ഡ്രോണുകളും തകർത്ത് ഖത്തർ സൈന്യം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ദോഹ: ഖത്തർ ലക്ഷ്യമാക്കി ഇറാൻ നടത്തിയ വ്യോമാക്രമണങ്ങളെ ഖത്തർ സായുധ സേന വിജയകരമായി പ്രതിരോധിച്ചു. ഇന്ന് ഉച്ചവരെ 17 ബാലിസ്റ്റിക് മിസൈലുകളും ആറ് ഡ്രോണുകളുമാണ് ഇറാനിൽ നിന്ന് ഖത്തറിന് നേരെ തൊടുത്തുവിട്ടതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആക്രമണശ്രമങ്ങളെല്ലാം ഖത്തർ സൈന്യം ആകാശത്തുവെച്ച് തന്നെ തകർത്തു. വിക്ഷേപിച്ച 17 മിസൈലുകളും ആറ് ഡ്രോണുകളും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ വെടിവെച്ചിട്ടതായും ആക്രമണങ്ങളിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഔദ്യോഗിക വാർത്താ ഏജൻസിയായ ക്യു.എൻ.എയാണ് വാർത്ത പുറത്തുവിട്ടത്.
aa


