ഖത്തറിലെ പൈതൃക കേന്ദ്രങ്ങൾക്ക് അന്താരാഷ്ട്ര അംഗീകാരം; പട്ടികയിൽ മൂന്ന് ഇടങ്ങൾ കൂടി
ഷീബ വിജയൻ
ദോഹ: ഖത്തറിലെ ചരിത്രപ്രധാനമായ മൂന്ന് കേന്ദ്രങ്ങൾ കൂടി ഇസ്ലാമിക് വേൾഡ് എജ്യുക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷന്റെ (ICESCO) പൈതൃക പട്ടികയിൽ ഇടംപിടിച്ചു. അൽ മഫ്ജർ ഗ്രാമം, ഐൻ മുഹമ്മദ് ഗ്രാമം, അൽ മുർവാബ് ആർക്കിയോളജിക്കൽ സൈറ്റ് എന്നിവയ്ക്കാണ് പുതുതായി അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത്. ഇതോടെ ഐ.സി.ഇ.എസ്.സി.ഒ പട്ടികയിലുള്ള ഖത്തറിലെ ആകെ പൈതൃക കേന്ദ്രങ്ങളുടെ എണ്ണം പത്തായി ഉയർന്നു.
ഖത്തർ മ്യൂസിയംസിന്റെ നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായാണ് ഈ നേട്ടം കൈവരിച്ചത്. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം വരുംതലമുറകൾക്കായി സംരക്ഷിക്കുന്നതിൽ ഇത് വലിയ നാഴികക്കല്ലാണെന്ന് ഖത്തർ മ്യൂസിയം അധികൃതർ വ്യക്തമാക്കി. ഖത്തർ മ്യൂസിയംസിന്റെ 20-ാം വാർഷികാഘോഷ വേളയിൽ ലഭിച്ച ഈ അംഗീകാരം രാജ്യത്തിന് ഇരട്ടി മധുരമായി. അൽ സുബാറ കോട്ട, അൽ റുവൈസ് മസ്ജിദ് തുടങ്ങിയവയാണ് നേരത്തെ ഈ പട്ടികയിൽ ഇടംപിടിച്ച മറ്റ് പ്രധാന കേന്ദ്രങ്ങൾ.
asdadsads


