റമദാൻ സ്മരണയിൽ പീരങ്കി മുഴക്കം; ഖത്തറിൽ ഇഫ്താർ അറിയിപ്പുകൾ സജീവം
ഷീബ വിജയൻ
ദോഹ: സാങ്കേതിക വിദ്യകൾ ഏറെ വളർന്നിട്ടും പൈതൃക സ്മരണകൾ മുറുകെപ്പിടിച്ച് ഖത്തറിൽ ഇഫ്താർ സമയം അറിയിക്കാൻ പീരങ്കികൾ മുഴങ്ങി. സൂഖ് വാഖിഫ്, കതാറ കൾച്ചറൽ വില്ലേജ്, ലുസൈൽ ബൊളെവാഡ് തുടങ്ങി ഏഴിടങ്ങളിലാണ് ഇത്തവണ പീരങ്കികൾ സജ്ജീകരിച്ചിരിക്കുന്നത്.
നോമ്പ് തുറക്കുന്ന സമയം വിശ്വാസികളെ അറിയിക്കുന്ന ഈ പാരമ്പര്യ കാഴ്ച കാണാൻ നൂറുകണക്കിന് ആളുകളാണ് ഓരോയിടത്തും ഒത്തുകൂടുന്നത്. ഓൾഡ് ദോഹ പോർട്ട്, ആസ്പയർ പാർക്ക് എന്നിവിടങ്ങളിലും പീരങ്കി മുഴക്കം ഇത്തവണ സന്ദർശകരെ ആകർഷിക്കുന്നു.
dxdfsdfsdsf


