റെഡ് സീയിലേക്ക് ഖത്തർ എയർവേയ്‌സ് വിമാന സർവിസ് ആരംഭിച്ചു

ഷീബ വിജയൻ
ദോഹ I ദോഹ ഹമദ് ഇന്റർനാഷനൽ വിമാനത്താവളത്തിൽനിന്നും തബൂക്കിനടുത്ത് റെഡ് സീ ഇന്റർനാഷനൽ വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള വിമാന സർവിസ് ആരംഭിച്ച് ഖത്തർ എയർവേസ്. അബഹ, അൽ ഉല, ദമ്മാം, ജിദ്ദ, മദീന, നിയോം, റിയാദ്, തബൂക്ക്, ത്വാഇഫ്, യാൻബു എന്നിവിടങ്ങളിലെ സർവിസുകൾക്ക് ശേഷം ഖത്തർ എയർവേയ്‌സ് സർവിസ് നടത്തുന്ന സൗദി അറേബ്യയിലെ 12ാമത്തെ ലക്ഷ്യസ്ഥാനമാണിത്. ആഫ്രിക്ക, ഏഷ്യ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലുള്ള യാത്രക്കാർക്ക് ദോഹ വഴി റെഡ് സീ ഇന്റർനാഷനൽ എയർപോർട്ടിലെത്താം. വിനോദസഞ്ചാരികൾക്കും സൗദിയിലെ സ്വദേശികൾക്കും വിദേശികൾക്കും നിക്ഷേപകർക്കും സന്ദർശകർക്കുമെല്ലാം ചെങ്കടൽ ലക്ഷ്യസ്ഥാനങ്ങളിലേക്ക് തടസ്സമില്ലാത്ത പ്രവേശനം ഉറപ്പാക്കും. ഖത്തർ എയർവേസ് ആഴ്ചയിൽ മൂന്ന് സർവിസുകളാണ് നടത്തുക.
AXZSXZCXD