ബഹ്‌റൈനിൽ ചെറിയ പെരുന്നാൾ മാർച്ച് 20 വെള്ളിയാഴ്ച്ച തന്നെയായിരിക്കുമെന്ന് സൂചന


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ഈ വർഷത്തെ റമദാൻ വ്രതം 30 ദിവസം പൂർത്തിയാകുമെന്നും ഈദുൽ ഫിത്തർ (ചെറിയ പെരുന്നാൾ) മാർച്ച് 20 വെള്ളിയാഴ്ചയായിരിക്കുമെന്നും ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ. പ്രമുഖ ഭൗതികശാസ്ത്രജ്ഞനും ബഹ്‌റൈൻ അസ്‌ട്രോണമിക്കൽ സൊസൈറ്റി വൈസ് പ്രസിഡന്റുമായ ഡോ. വഹീബ് അൽ നാസറാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

പ്രവാചക ചര്യയനുസരിച്ച് ശവ്വാൽ മാസപ്പിറവി ദർശിക്കുന്നതിനായി ഗൾഫ് രാജ്യങ്ങളിലെ മാസപ്പിറവി നിർണ്ണയ സമിതികൾ റമദാൻ 29 ആയ മാർച്ച് 18 ബുധനാഴ്ച വൈകുന്നേരം യോഗം ചേരും. എന്നാൽ, അന്ന് സൂര്യാസ്തമയ സമയത്ത് ആകാശത്ത് മാസപ്പിറവി ദൃശ്യമാകാൻ സാധ്യതയില്ലെന്ന് ഡോ. അൽ നാസർ വിശദീകരിച്ചു.

അസ്‌ട്രോണമിക്കൽ കണക്കുകൂട്ടലുകൾ പ്രകാരം ശവ്വാൽ ചന്ദ്രൻ്റെ ജനനം (Conjunction) മാർച്ച് 19 വ്യാഴാഴ്ച പുലർച്ചെ മക്ക സമയം 4:25-നാണ് നടക്കുന്നത്. അതിനാൽ ബുധനാഴ്ച വൈകുന്നേരം ചന്ദ്രൻ ആകാശത്ത് ദൃശ്യമാകില്ല. ഇതുപ്രകാരം മാർച്ച് 19 വ്യാഴാഴ്ച റമദാൻ മുപ്പത് പൂർത്തിയാകുമെന്നും തൊട്ടടുത്ത ദിവസമായ മാർച്ച് 20 വെള്ളിയാഴ്ച ഈദുൽ ഫിത്തർ ആഘോഷിക്കുമെന്നുമാണ് ഡോ. അൽ നാസർ വ്യക്തമാക്കിയത്. എങ്കിലും, ഔദ്യോഗികമായ അറിയിപ്പ് മാസപ്പിറവി സമിതികളുടെ തീരുമാനത്തിന് വിധേയമായിരിക്കും.

article-image

dfdfsdfdfdfdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed