ചായ ചോദിച്ചിട്ട് കിട്ടിയില്ല; മരുമകളെ വെട്ടിക്കൊന്ന് ഭര്‍തൃമാതാവ്
ഷീബ വിജയൻ
മലപ്പുറത്തെ നടുക്കി ദാരുണമായ കൊലപാതകം. നിലമ്പൂർ കരുളായിയിൽ ചായ നൽകാൻ വൈകിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മരുമകളെ ഭർതൃമാതാവ് വെട്ടിക്കൊലപ്പെടുത്തി. കൂറ്റമ്പാറ സ്വദേശിനിയായ മുപ്പതുകാരി രജിതയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർതൃമാതാവ് ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെയാണ് നാടിനെ ഞെട്ടിച്ച ഈ ക്രൂരകൃത്യം നടന്നത്. രജിതയുടെ മക്കളുടെ മുന്നിൽ വെച്ചായിരുന്നു ആക്രമണമെന്നത് സംഭവത്തിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു. ചായ പലതവണ ചോദിച്ചിട്ടും നൽകാൻ വൈകിയതിലുള്ള പ്രകോപനമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. വിറക് വെട്ടാൻ ഉപയോഗിക്കുന്ന വാക്കത്തി ഉപയോഗിച്ചാണ് രജിതയെ ആക്രമിച്ചത്. വീട്ടിൽ വെച്ച് തന്നെ മരണം സംഭവിച്ചു. പ്രതിയെ പൂക്കോട്ടുമാടം പോലീസ് ചോദ്യം ചെയ്തുവരികയാണ്.
ddsdsds


