അധാരിയിലെ ഫാമിൽ തീപിടുത്തം; നിയന്ത്രണവിധേയമാക്കി ബഹ്റൈൻ സിവിൽ ഡിഫൻസ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്റൈനിലെ അധാരി മേഖലയിലെ ഒരു ഫാമിൽ ഇന്ന് പുലർച്ചെ തീപിടുത്തമുണ്ടായി. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടലിലൂടെ തീ പടരുന്നത് തടയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
സംഭവസ്ഥലത്ത് എത്തിയ ബന്ധപ്പെട്ട അധികൃതർ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും തീപിടുത്തത്തിൻ്റെ കാരണം കണ്ടെത്താനുള്ള അന്വേഷണ നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
[p[pp[


