അബുദാബിയിൽ മിസൈൽ പതിച്ച് പലസ്തീൻ സ്വദേശി കൊല്ലപ്പെട്ടു


പ്രദീപ് പുറവങ്കര
അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് തലസ്ഥാനമായ അബുദാബിയിലെ അൽ ബഹിയാൻ മേഖലയിലുണ്ടായ മിസൈൽ ആക്രമണത്തിൽ പലസ്തീൻ സ്വദേശിയായ സിവിലിയൻ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ അബുദാബിയിലെ അൽ ബഹിയാൻ (Al Bahyan) ജില്ലയിലെ ജനവാസ മേഖലയിലാണ് മിസൈൽ പതിച്ചത്. റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനത്തിന് മുകളിലേക്ക് മിസൈൽ നേരിട്ട് വീഴുകയായിരുന്നുവെന്ന് അധികൃതർ സ്ഥിരീകരിച്ചു.

അബുദാബി മീഡിയ ഓഫീസ് തങ്ങളുടെ ഔദ്യോഗിക 'X' (ട്വിറ്റർ) ഹാൻഡിലിലൂടെയാണ് മരണവിവരം പുറത്തുവിട്ടത്. കൊല്ലപ്പെട്ട വ്യക്തി പലസ്തീൻ പൗരനാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നും നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങൾ കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്നും മീഡിയ ഓഫീസ് അറിയിച്ചു.

article-image

easwsdwswa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed