യുദ്ധത്തെക്കുറിച്ച് മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നു; ഇറാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ദുരുപയോഗം ചെയ്യുന്നതായി ട്രംപ്


പ്രദീപ് പുറവങ്കര

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഉപയോഗിച്ച് ഇറാൻ നിർമ്മിക്കുന്ന വ്യാജ ചിത്രങ്ങളും വീഡിയോകളുമാണ് മാധ്യമങ്ങൾ സംപ്രേഷണം ചെയ്യുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി.

തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ട്രംപ് പ്രതികരിച്ചത്. "ഇറാൻ വളരെ മികച്ച രീതിയിൽ ഉപയോഗിക്കുന്ന മറ്റൊരു തെറ്റായ പ്രചാരണ ആയുധമായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മാറിയിരിക്കുന്നു. ഇറാൻ നിലവിൽ തകർക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എഐ വഴി അവർ സൃഷ്ടിക്കുന്ന യുദ്ധങ്ങളിൽ മാത്രമാണ് അവർക്ക് വിജയമുള്ളത്, അത് നമ്മുടെ അഴിമതിക്കാരായ മാധ്യമങ്ങൾ സംപ്രേഷണം ചെയ്യുന്നു," ട്രംപ് കുറിച്ചു. തീവ്ര ഇടതുപക്ഷ മാധ്യമങ്ങൾക്ക് ഇത് സത്യമാണെന്ന് അറിയാമെങ്കിലും അവർ കള്ളം പ്രചരിപ്പിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

saddsdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed