ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം; ഇന്ധന ടാങ്കിലെ തീ നിയന്ത്രണവിധേയമെന്ന് യു.എ.ഇ
പ്രദീപ് പുറവങ്കര
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഇന്ധന ടാങ്കിലുണ്ടായ തീപിടുത്തം പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയതായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് അറിയിച്ചു. ശത്രുരാജ്യത്തിന്റെ ഡ്രോൺ ആക്രമണത്തെത്തുടർന്നാണ് തീപിടുത്തമുണ്ടായതെന്നും സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
എമിറേറ്റ്‌സ് വാർത്താ ഏജൻസി (WAM) പുറത്തിറക്കിയ പ്രസ്താവന പ്രകാരം, സിവിൽ ഡിഫൻസ് ടീമുകളുടെ സമയോചിതമായ ഇടപെടലിലൂടെയാണ് വൻ ദുരന്തം ഒഴിവായത്. ആക്രമണം നടന്ന ഉടൻ തന്നെ ബന്ധപ്പെട്ട സുരക്ഷാ വിഭാഗങ്ങൾ സ്ഥലത്തെത്തുകയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സ്ഥിതിഗതികൾ ശാന്തമാക്കുകയും ചെയ്തു.
ആക്രമണം ഉണ്ടായെങ്കിലും വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങളെ ഇത് ബാധിച്ചിട്ടില്ല. ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചുകൊണ്ട് വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തുടരുന്നതായി അധികൃതർ അറിയിച്ചു. ഉന്നത നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും പ്രതിരോധ സംഘത്തിൻ്റെ കാര്യക്ഷമതയും ദ്രുതഗതിയിലുള്ള നടപടികളും വലിയ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ സഹായിച്ചുവെന്നും പ്രസ്താവനയിൽ പറയുന്നു.
wasqwsaswaq


