റാസല്‍ഖൈമയിലെ ‘വൈറൽ കൊട്ടാരം' വിൽക്കുന്നു: വില 2.5 കോടി ദിര്‍ഹം

ഷീബ വിജയൻ
റാസല്‍ഖൈമ I റാസല്‍ഖൈമയിലെ ‘വൈറൽ കൊട്ടാരം’ വിൽക്കാനൊരുങ്ങുന്നു. 2.5 കോടി ദിര്‍ഹമാണ് വിലയെന്ന് ഉടമ താരീഖ് അല്‍ ശര്‍ഹാന്‍ അല്‍ നുഐമി അറിയിച്ചു. 20,000 ചതുരശ്ര വിസ്തൃതിയില്‍ 35ഓളം മുറികളുള്‍ക്കൊള്ളുന്ന പാര്‍പ്പിടം 1985ല്‍ ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഹുമൈദ് ആല്‍ ഖാസിമിയുടെ മുന്‍കൈയിലാണ് നിര്‍മാണം തുടങ്ങിയത്. ഇന്ത്യന്‍-മൊറോകോ-ഇറാന്‍-ഇസ്‍ലാമിക വാസ്തുവിദ്യയുടെ മനോഹാരിതയാണ് 90ല്‍ നിര്‍മാണം പൂര്‍ത്തിയായ ഭവനത്തിന്‍റെ മുഖ്യ ആകര്‍ഷണം.
ചുമരുകളിലും മച്ചുകളിലും ലോകോത്തര ചിത്രപ്പണികളും മൃഗങ്ങളുടെയും പക്ഷികളുടെയും രൂപങ്ങളും സ്ഥാനം പിടിച്ചതാണ് വീടിനെക്കുറിച്ച് പ്രേത വര്‍ത്തമാനങ്ങള്‍ക്ക് വഴിവെച്ചത്. കൊച്ചു കുട്ടികളുടെ മുഖം ജാലകങ്ങളിലൂടെ കാണുന്നതും ചില സമയങ്ങളില്‍ ആളുകളെ വിളിക്കുന്നതുമായ അഭ്യൂഹങ്ങളാണ് നാട്ടില്‍ പരന്നത്. കിംവദന്തികളില്‍ നിറഞ്ഞ് മൂന്ന് പതിറ്റാണ്ട് കാലം നിഗൂഢതയില്‍ കഴിഞ്ഞ പാര്‍പ്പിടം താരീഖ് അല്‍ ശര്‍ഹാന്‍റെ കൈകളിലെത്തിയതോടെ വിനോദ സഞ്ചാരികളെ വരവേല്‍ക്കുകയായിരുന്നു. മഞ്ജുവാര്യർ കേന്ദ്ര കഥാപാത്രമായ ‘ആയിശ’യുടെ ചിത്രീകരണവും ഇവിടെ നടന്നിരുന്നു. 50 ദിര്‍ഹം ഫീസില്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ഏഴു വരെ നിലവില്‍ ഇവിടെ സന്ദര്‍ശകരെ സ്വീകരിക്കുന്നുണ്ട്.
QWDASAS